മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്. താരത്തിന്റെ പിറന്നാൾ ആഘോഷപൂർവം കൊണ്ടാടുകയാണ് മലയാള സിനിമാ പ്രേമികൾ മുഴുവൻ.ഇന്നലെ രാത്രി മുതൽ തന്നെ താരത്തിന് പിറന്നാൾ ആശംസകളുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.
താരത്തിന് ഇപ്പോൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.സന്തോഷകരമായ ഒരു ജന്മദിനം നേരുന്നു എന്ന് ട്വിറ്ററിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് സെവാഗ് ഇപ്പോൾ.കഴിഞ്ഞ വർഷവും ലാലേട്ടന് പിറന്നാൾ ആശംസകളുമായി സെവാഗ് രംഗത്തെത്തിയിരുന്നു.
Wish you a joyful and fulfilling year ahead. Happy Birthday Lalletan @Mohanlal ji !
— Virender Sehwag (@virendersehwag) May 21, 2019