നടിയും നർത്തകിയുമായി ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് അനുസിത്താര. ഗ്രാമീണത തുളുമ്പുന്ന കഥാപാത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ വീട്ടിലെ വിഷു റംസാൻ ആഘോഷങ്ങളെ പറ്റി ഇപ്പോൾ പങ്കുവയ്ക്കുകയാണ് നടി. താരത്തിന്റെ വീട്ടിൽ വിഷുവും റംസാനും ഒരേപോലെ ആഘോഷിക്കപ്പെടുന്നു. അനുവിന്റെ അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ വിവാഹമായിരുന്നു.താൻ ഉണ്ടായതിനു ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത് എന്നും താരം പങ്കുവെക്കുന്നു. അതിനാൽ വിഷുവും ഓണവും റംസാനും ഒക്കെ താരവും കുടുംബവും ആഘോഷിക്കും.
ഇതോടൊപ്പം ഒരു രഹസ്യവും കൂടി തുറന്നു പറയുകയാണ് അനു സിത്താര.പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ താൻ മുസ്ലിം ആണെന്നും ഉമ്മ നിസ്കരിക്കാൻ പഠിപ്പിച്ചിട്ടുണ്ട് എന്നും നോമ്പ് എടുക്കാറുണ്ട് എന്നും താരം പറയുന്നു. ഇതെല്ലാം നടക്കുന്നത് അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിലാണ്.മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിതാരയുടെ ഏറ്റവും പുതിയ ചിത്രം.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്.