മമ്മൂട്ടി മുഖ്യ അതിഥിയായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ 125ാം വിജയാഘോഷ ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവം നടൻ ജോജു ജോർജ് പങ്കുവെച്ചു. 2000-ത്തിൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ദാദാസാഹിബ് എന്ന ചിത്രത്തിലാണ് ആദ്യമായി ഡയലോഗ് പറയാൻ ഉള്ള ഒരു അവസരം ജോജുവിന് ലഭിച്ചത്.ആ ചിത്രത്തിന്റെ സെറ്റിൽ വച്ച് ഉണ്ടായ രസകരമായ ഒരു അനുഭവം ഓർത്തെടുക്കുകയാണ് ജോജു ജോർജ്. ആദ്യമായി ഡയലോഗ് പറയുവാൻ ലഭിച്ച അവസരം എന്നത് ഏറെ സന്തോഷം തരുന്ന ഒന്നായിരുന്നു.മമ്മൂക്കയുടെ വയറിൽ പിടിച്ച് തള്ളി മാറ്റുന്ന ഒരു രംഗമായിരുന്നു ജോജുവിന് അഭിനയിക്കുവാൻ ലഭിച്ചത്. താൻ ആത്മാർത്ഥമായി മമ്മൂട്ടിയെ പിടിച്ചു മാറ്റിയെന്നും പക്ഷേ ആ ആത്മാർത്ഥത മുഴുവൻ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തതെന്നും ജോജു പറയുന്നു.സീൻ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോൾ എന്തെങ്കിലും പറ്റിയോ എന്ന് വിനയൻ സാർ ചോദിക്കുകയും മമ്മൂക്ക ഷർട്ട് പൊക്കി നോക്കുകയും ചെയ്തു.
വയറ്റിൽ ജോജു പിടിച്ച രണ്ടുഭാഗത്തും ചോര തടിച്ചു കിടക്കുന്നതാണ് കണ്ടത്.ഇതോടെ തന്റെ അഭിനയ ജീവിതം തീർന്നു എന്ന് ജോജു വിചാരിച്ചെങ്കിലും മമ്മൂക്ക ഒരു ചെറുപുഞ്ചിരി ആണ് കാഴ്ചവച്ചത്.പിന്നീടങ്ങോട്ട് നിരവധി വേഷങ്ങളിൽ അദ്ദേഹം എന്നെ കൂടെ കൂട്ടി എന്നും ജോജു പങ്കുവയ്ക്കുന്നു.എന്ത് കാര്യവും പറയാൻ പറ്റുന്ന മമ്മൂക്കയെ ഒരു മഹാ വ്യക്തിയായാണ് ജോജു കാണുന്നത്. ഒപ്പം മമ്മൂക്ക, ജോസഫ് എന്ന ചിത്രത്തെപ്പറ്റി സംസാരിക്കുകയും ചെയ്തു. നല്ല സിനിമയുടെ വിജയം ആണ് ജോസഫിന്റെ വിജയം എന്ന് മമ്മൂക്ക പറഞ്ഞു. ജോസഫ് ഒരു നന്മയുള്ള സിനിമ ആയതു കൊണ്ടാണ് ആളുകൾ ഇഷ്ടപ്പെട്ടത്.ജോസഫിന്റെ സംഗീതം അതിമനോഹരം ആയിരുന്നുവെന്നും തിരക്കഥയിൽ പുതിയൊരു സമീപനം ഉണ്ടായിരുന്നുവെന്നും മമ്മൂക്ക പങ്കുവച്ചു.