ഒരു അഭിമുഖത്തിൽ തൃശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന് പങ്കുവച്ചിരുന്നു നടി റിമ കല്ലിങ്കൽ.പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസമുള്ളൂ എന്ന് ചോദിക്കുകയാണ് താരം.വിദേശത്തൊക്കെ ആഘോഷങ്ങൾ നടക്കുമ്പോൾ അവിടെ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ചേരുന്നുണ്ടല്ലോ ഇവിടെ അത് വലിയ കഷ്ടമാണ് എന്ന് താരം പങ്കുവെക്കുന്നു. റിമയുടെ പരാമര്ശത്തില് പ്രതികരണവുമായി നടന് ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. റിമ കല്ലിങ്കൽ പറഞ്ഞ അഭിപ്രായത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലെന്നും പക്ഷേ വിമർശനങ്ങൾ രേഖപ്പെടുത്തേണ്ടവരോട് മാന്യമായ രീതിയിൽ പറയാം എന്നും ഹരീഷ് ഓർമ്മപ്പെടുത്തുന്നു. തെറ്റുകൾക്കെല്ലാം നിയമം മുൻപിൽ വന്നു നിൽക്കുന്ന ഈ നാട്ടിൽ സോഷ്യൽ മീഡിയയിലൂടെ ഒരു പെൺകുട്ടിക്കെതിരെയുള്ള തെറിവിളി അവസാനിപ്പിച്ചേ പറ്റൂ എന്നും താരം ഓർമിപ്പിക്കുന്നു.താൻ പലപ്പോഴും കളിയാക്കിയിട്ടുണ്ട് എങ്കിലും റിമ കല്ലിങ്കൽ തന്റെ അനിയത്തിക്കുട്ടി ആണെന്നും ഹരീഷ് കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :
തൃശൂർ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ലാ… പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് … ആ അഭിപ്രായത്തോടുള്ള വിമർശനങ്ങൾ മാന്യമായ ഭാഷയിൽ രേഖപെടുത്താം… വേണമെങ്കിൽ കളിയാക്കാം (ട്രോളാം) … പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാരാണ് തന്നത് … സ്പീഡ് കൂടിയാൽ, സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ,പൊതുസ്ഥലത്ത് പുകവലിച്ചാൽ എല്ലാം നിയമം മുന്നിൽ വന്ന് നിൽക്കുന്ന ഒരു നാട്ടിൽ സോഷ്യൽ മീഡിയയിലെ ഒരു പെൺകുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു…ഒരു ഇടതു പക്ഷ സർക്കാറിന് അതിൽ ക്യത്യമായ ഉത്തരവാദിത്വമുണ്ട്… ഞാൻ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്…