ഗിന്നസ് പക്രു നായകനായെത്തുന്ന പുതിയ ചിത്രമാണ് ഫാൻസി ഡ്രസ്സ്. ചിത്രം നിർമ്മിക്കുന്നതും ഗിന്നസ് പക്രു തന്നെ .ഗിന്നസ് പക്രുവിനെ കൂടാതെ കലാഭവൻ ഷാജോൺ ,ശ്വേതാ മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സെക്കൻഡ് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവതാരം കുഞ്ചാക്കോ ബോബൻ ഫേസ്ബുക്ക് പേജ് വഴിയാണ് പോസ്റ്റർ പുറത്ത് വിട്ടത്. പൂർണമായും കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഈ പോസ്റ്ററും ചിത്രത്തിലെ ഫൺ എലമെന്റ് തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഹരീഷ് കണാരനും ഗിന്നസ് പക്രുവുമുള്ള ചിത്രത്തിലെ ആദ്യ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു പുറത്തുവിട്ടത്.