തൃശ്ശൂർ പൂരത്തെ കുറിച്ച് പരാമർശവുമായി നടി റീമാ കല്ലിങ്കൽ. തൃശ്ശൂർ പൂരം ആണുങ്ങൾക്ക് മാത്രമാണെന്ന് റിമാകല്ലിങ്കൽ പറയുന്നു. അതോടൊപ്പം ആണുങ്ങൾ മാത്രം തൃശ്ശൂർ പൂരത്തിനു പോയാൽ എന്താണ് കാര്യം എന്നും റിമാകല്ലിങ്കൽ ചോദിക്കുന്നു. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ കല്ലിങ്കൽ തൃശ്ശൂർ പൂരത്തെകുറിച്ചും പൂര അനുഷ്ഠാനങ്ങളെ കുറിച്ചും മനസ്സുതുറന്നത് .
”’നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്നമുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്.അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള് മാത്രം പോയിട്ടെന്ത് കാര്യം? ”എല്ലാവരും ഒരുമിച്ച് പോകുന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. കാരണം വരുന്നത് മുഴുവന്‍ പുരുഷന്മാരാണ്” റിമ പറയുന്നു.