ഇത്തവണത്തെ ഓസ്കാർ എൻട്രിക്ക് അയക്കുവാനുള്ള ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ഈ ദിവസങ്ങളിൽ.കൊൽക്കത്തയിൽ വെച്ചാണ് പട്ടിക തയ്യാറാക്കുന്നത്. മലയാളത്തിൽ നിന്ന് മൂന്ന് ചിത്രങ്ങൾ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ആൻഡ് ദി ഓസ്കാർ ഗോസ് ടൂ,ഉയരെ, ഓള് എന്നി ചിത്രങ്ങൾ ആണ് പട്ടികയിലേക്ക് പരിഗണിക്കുന്നത്.28 ചിത്രങ്ങളാണ് പട്ടികയിൽ ഉള്ളത്.നാളെ അവസാന ലിസ്റ്റ് ഇടുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.അപർണ സെൻ ആണ് കമ്മിറ്റി ചെയർ പേഴ്സൺ.അന്ധാതുൻ, ആർട്ടിക്കിൾ 15,ബഡായ് ഹോ തുടങ്ങി പ്രമുഖ ചിത്രങ്ങൾ എല്ലാം തന്നെ പട്ടികയിലുണ്ട്.