എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമാണ് ദർബാർ. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വളരെ വേഗത്തിൽ പൂർത്തീകരിക്കുകയാണ് സംവിധായകൻ.മുംബയിലെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇപ്പോൾ വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.അടുത്തമാസം ആയിരിക്കും മുംബൈയിലെ അടുത്ത ഘട്ടം ഷൂട്ടിങ് ആരംഭിക്കുക അതിനാൽ രജനീകാന്ത് ചെന്നൈയിലേക്ക് മടങ്ങി.
ചിത്രത്തിലെ ഭൂരിഭാഗം ഷൂട്ടിങ്ങും പ്രധാന ലൊക്കേഷനായ മുംബൈയിൽ തന്നെ ആയിരിക്കും നടക്കുക. സാമൂഹ്യ പ്രവർത്തകൻ, പോലീസ് ഓഫീസർ എന്നിങ്ങനെ രണ്ടു വേഷത്തിലായിരിക്കും സൂപ്പർസ്റ്റാർ അഭിനയിക്കുക. രജിനികാന്തിന്റെ 167ാമത്തെ സിനിമയാണ് ദർബാർ.നയൻതാരയാണ് ഈ ചിത്രത്തിലെ നായിക.ബോളിവുഡ് താരം പ്രതീക് ബബ്ബര്‍ ആണ് ദര്‍ബാറില്‍ വില്ലന്‍. പ്രകാശ് രാജ്, യോഗി ബാബു, ജെയിന് സര്‍ണ എന്നിവരും സിനിമയിലുണ്ട്.ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.