പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് പി എം നരേന്ദ്രമോഡി. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. വിവേക് ഒബ്റോയ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.ഒമുങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടമടക്കം പ്രതിപാദിക്കുന്നതാണ് ചിത്രം. നിരവധി കടമ്പകൾ കടന്നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. തെരഞ്ഞെടുപ്പിനു മുൻപ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നെങ്കിലും അങ്ങനെ ചിത്രം ഇറക്കുന്നത് ബിജെപിയുടെ അജണ്ട ആണെന്ന ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉയർത്തി.
അതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുകയും റിലീസ് നീട്ടി വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടിയതിനാൽ ഈ ചിത്രം കൂടുതൽ വാർത്താ പ്രാധാന്യം നേടിയിരിക്കുന്നു.വിവേക് ഒബ്റോയിക്കെതിരേ ഭീഷണികൾ ഉയരുന്ന ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സംരക്ഷണം നൽകിയിരിക്കുകയാണ്. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.