മുംബൈ ലോക്സഭാ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നു നടിയായ ഊര്‍മിള മണ്ഡോദ്കർ. താരം തിരഞ്ഞെടുപ്പിൽ മൂന്നുലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു. പരാജയത്തിനു കാരണം ഇവിഎം മെഷീൻ അട്ടിമറിയെന്ന് താരം അവകാശപ്പെടുകയാണ്. ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്നും സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊർമിള പറഞ്ഞു.
കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള മണ്ഡലമായിരുന്നു നോര്‍ത്ത് മുംബൈ എങ്കിലും ബിജെപിയുടെ ഗോപാല്‍ ഷെട്ടിയെക്കാള്‍ മൂന്നു ലക്ഷം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു നടി. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും ഗോപാൽ ഷെട്ടി തന്നെയാണ് വിജയിച്ചത്.അന്ന് അദ്ദേഹം നാലു ലക്ഷത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഗോപാൽ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളിൽ വോട്ടുകൾ നേടിയപ്പോൾ ഊർമിളയ്ക്കു ലഭിച്ചത് ഒരുലക്ഷത്തി എഴുപത്തി ആറായിരം വോട്ടുകളാണ്.