യുവതാരം അഹാന കൃഷ്ണകുമാറിന്റെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ സ്വീകരിക്കുന്നത്. വെറും മൂന്ന് നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് കൊണ്ട് മലയാളികളുടെ മനസ് കവർന്ന താരമാണ് അഹാന. അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിങ്ങനെയാണ് കൃഷ്ണകുമാറിന്റെ മക്കളുടെ പേരുകൾ
6 അംഗങ്ങൾ ഉള്ള ഈ വീട്ടിലെ എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇതിൽ നാലുപേർക്കും ഒരുലക്ഷത്തിലധികം സബ്സ്ക്രൈബർസും ആയി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ യൂട്യൂബിന്റെ സമ്മാനമായ സിൽവർ പ്ലേ ബട്ടൺ നാലുപേരെയും തേടിയെത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്താണ് ഇവർ യൂട്യൂബിൽ കത്തിക്കയറിയത്. എല്ലാവരും വീടുകളിൽ വിശ്രമിച്ചപ്പോൾ ഇവർ മാത്രം വ്യത്യസ്തമായ വീഡിയോകൾ ചെയ്തു. കുടുംബത്തിൽ ആദ്യമായി യൂട്യൂബ് ചാനൽ തുടങ്ങിയതും ആദ്യം സിൽവർ പ്ലേ ബട്ടൻ ലഭിച്ചതും അഹാനക്കാണ്. ഗ്രൂപ്പായി ചെയ്യുന്ന വീഡിയോകൾ ഒഴികെ സ്വന്തമായി ചെയ്യുന്നതെല്ലാം കണ്ടെത്തുന്നതും എഡിറ്റ് ചെയ്യുന്നതും അവരവർ തന്നെയാണ് എന്ന് അഹാന പറയുന്നു.
ഓരോരുത്തരുടെയും കണ്ടന്റുകൾ വ്യത്യസ്തമായിരിക്കണം എന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അഹാന പറയുന്നു. യൂട്യൂബിൽ നിന്നും ധാരാളം പണം ലഭിക്കുന്നുണ്ടെന്നാണ് പലരുടെയും ചിന്ത എന്നും എന്നാൽ ഇപ്പോഴത്തെ ആഗോള സാഹചര്യത്തിൽ യൂട്യൂബിൽ നിന്നും ലഭിക്കുന്ന വരുമാനം മുൻപത്തേതിനെ അപേക്ഷിച്ച് കുറഞ്ഞിട്ടുമുണ്ടെന്നും അഹാന പറയുന്നു. ഒരു മില്യൻ വ്യൂ ഒക്കെ കിട്ടിയാൽ അഞ്ച് ലക്ഷം കിട്ടുമെന്നാണ് ഞാനും പണ്ട് കരുതിയിരുന്നത്. പക്ഷേ അങ്ങനെയല്ല. എല്ലാ വിഡിയോകളിൽ നിന്നും ലഭിക്കുന്ന വരുമാനം വ്യത്യാസപ്പെട്ടിരിക്കുമെന്നും എങ്കിലും ചെയ്യുന്ന ജോലിക്ക് 500 രൂപയെങ്കിലും കിട്ടിയാൽ അത് സന്തോഷം തരുന്ന ഒന്നാണെന്നും താരം പങ്കുവയ്ക്കുന്നുണ്ട്.