മുൻ ലോകസുന്ദരിയും നടിയുമായ സുസ്മിത സെനിന്റെ 27 വയസുകാരൻ റോഹ്മാൻ ഷോളുമായുള്ള ഡേറ്റിംഗ് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ നിറയുമ്പോഴും ഇരുവരെയും പല ഡിന്നർ പാർട്ടികളിലും ഒരുമിച്ചു കാണുകയും ചെയ്തു. ദീപാവലി ആഘോഷങ്ങൾക്കിടയിലാണ് ഇരുവരെയും അവസാനമായി ഒന്നിച്ചു കണ്ടത്. സുസ്മിത സെന്നിനും മക്കളായ റെനീക്കും അലീസാക്കും ഒപ്പമാണ് റോഹ്മാനെ ദീപാവലി ആഘോഷങ്ങൾക്ക് ഇടയിൽ കണ്ടത്. ഏറ്റവും പുതിയതായി കേൾക്കുന്ന വാർത്ത ഇരുവരും അടുത്ത വർഷം വിവാഹതിരാകുന്നു എന്നുള്ളതാണ്.
“കഴിഞ്ഞ രണ്ടു മാസമായി സുസ്മിതയും റോഹ്മാനും ഡേറ്റിങ്ങിലാണ്. ഒരു ഫാഷൻ ഷോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇരുവരും വിവാഹ കാര്യങ്ങളെ കുറിച്ച് ഇതിനകം തന്നെ ചർച്ച ചെയ്തു കഴിഞ്ഞു. തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അടുത്ത വർഷം ഇരുവരും വിവാഹിതരാകും. റോഹ്മാൻ തന്റെ ഇഷ്ടം തുറന്ന് പറയുകയും സുസ്മിത അതിന് സമ്മതം മൂളുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഇരുവരെയും പൊതുവേദികളിൽ ഒരുമിച്ചു കാണുന്നതും. വിവാഹത്തിന് പറ്റിയ സമയം അന്വേഷിക്കുകയാണ് അവർ. ഇപ്പോൾ അവർ നോക്കുന്നത് 2019ലെ വിന്ററിനോട് അടുത്തുള്ള ഒരു ദിവസമാണ്.” ഇരുവരോടും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
മക്കളായ റെനീക്കും അലീസാക്കും റോഹ്മാനെ ഏറെ ഇഷ്ടമാണെന്നും മക്കൾ തന്റെ ഇഷ്ടത്തെ അംഗീകരിച്ചതിൽ സുസ്മിത സന്തോഷവതിയാണെന്നും അവർ വെളിപ്പെടുത്തി.