ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്ജ്ജുന് സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും
ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് അഞ്ച് പേർ കൂടിയാണ് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
പീറ്റര്‍ ഹെയ്ന്, കനല് കണ്ണന്, മാഫിയ ശശി സുപ്രീം സുന്ദര്‍ തുടങ്ങി അഞ്ച് പേരാണ് ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത്.മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിൽ യഥേഷ്ടം ഉണ്ടെന്ന് ഇതിൽ നിന്നും വ്യക്തം.തമീൻസ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലില്‍ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്, ഇന്നസെന്റ്, ജനാര്ദ്ദനന്, അശോകന്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്