വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രമേയത്തിലൂടെയും കുഞ്ചാക്കോബോബന് ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് . പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റായ അഞ്ചാം പാതിര തീയേറ്ററുകള്‍ ഇളക്കി മറിച്ചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കുതിക്കുകയാണ് അഞ്ചാംപാതിര.
ഇപ്പോഴിതാ ചിത്രത്തെ ക്കുറിച്ചൊരു സന്തോഷ വാര്‍ത്ത പുറത്ത് വരികയാണ്. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയ സന്തോഷവാര്‍ത്ത പുറത്തു വരികയാണ്. റിലീസ് ചെയ്ത് ആറാഴ്ച പിന്നിടുമ്പോഴാണ് അഞ്ചാം പാതിര ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കുഞ്ചാക്കോ ബോബന് തന്നെയാണ് ചിത്രം 50 കോടി ക്ലബ്ബില്‍ കടന്നു വിവരം ആരാധകരുമായി പങ്കുവച്ചത്. ചിത്രം വിജയകരമാക്കി തീര്‍ത്ത എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുകയാണ് എന്നും താരം കുറച്ചിട്ടുണ്ട്. ചിത്രം മിഥുന് മാനുവല്‍ ആണ് സംവിധാനം ചെയ്തത്.
പുറത്തിറങ്ങിയ ആദ്യ വാരത്തില്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ ആയിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത.് ഹൗസ് ഫുള്‍ ആയി കേരളത്തിലെ എല്ലാ തിയേറ്ററുകളും അഞ്ചാം പാതിരാ ഫിറ്റായി ഓടുകയായിരുന്നു. താരത്തിന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളിലും ഏറ്റവും മികച്ച അഭിപ്രായമാണ് അഞ്ചാം പാതിരയ്ക്ക് ലഭിച്ചത്. 2020 പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റുമാണ് ചിത്രം. ചാക്കോച്ചന്റെ 2020ല്‍ പുറത്തിറങ്ങിയ ഏറ്റവും ആദ്യത്തെ ചിത്രമാണ് അഞ്ചാം പാതിര. ചിത്രം നിര്‍മിച്ചത് ആഷിഖ് ഉസ്മാനാണ്.
ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്,ഇന്ദ്രന്‍സ്, സുധീഷ്, ഷാജു, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, തുടങ്ങിയ നിരവധി ചിത്രങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.