അഭിനയജീവിതത്തിൽ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരമാണ് തമിഴ് നടൻ അജിത്ത്. അതുകൊണ്ടാണ് അദ്ദേഹത്തെ ആരാധകർ സ്നേഹത്തോടെ തല എന്ന് വിളിക്കുന്നത്. അഭിനയ ലോകത്തിനു പുറത്ത് പച്ചയായ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കുന്നതിന് അദ്ദേഹത്തിന് യാതൊരു മടിയുമില്ല. ഇപ്പോഴിതാ 5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കുള്ള പണം നൽകിക്കൊണ്ട് അദ്ദേഹം വാർത്തകളിൽ നിറയുകയാണ്. ഗായത്രി എന്ന യുവതി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റിലൂടെ ആണ് ഇക്കാര്യം വെളിവായത്. 5000 പേര്‍ക്ക് സൗജന്യമായി കണ്ണ് സര്‍ജറി നടത്തിയെന്നും അതിനുള്ള പണം നൽകിയത് തല അജിത്ത് ആണെന്നും ആ പോസ്റ്റിൽ പറയുന്നു.
അജിത്തിന്റെ ചിത്രവും ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 2019 അജിത്തിനെ സംബന്ധിച്ചിടത്തോളം രണ്ട് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങളുമായി മികച്ച ഒരു വര്‍ഷമായിരുന്നു. ബോക്സ് ഓഫീസില്‍ 200 കോടി രൂപ നേടിയ, സിരുതൈ ശിവയുടെ ‘വിശ്വാസം’ എന്ന ചിത്രത്തിലൂടെയാണ് താരം ഈ വർഷം ആരംഭിച്ചത്. തുടര്‍ന്ന് എച്ച്.വിനോദിന്റെ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം വിജയം നേടിയെടുത്തു.