യുവനടിമാരിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മറീന മൈക്കിൾ കുരിശിങ്കലിന്റേത്.വിനീത് ശ്രീനിവാസന്റെ എബി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ മാറിയ
ഈ ചുരുണ്ടമുടിക്കാരിയെ അത്ര പെട്ടന്നാരും മറക്കാന്‍ ഇടയില്ല.
വലിയ സമ്പത്തുള്ള കുടുംബത്തിലെ തോന്ന്യാസക്കാരിയായ , തന്റേടിയായ ഒരു പെൺകുട്ടിയുടെ ഇമേജാണ് താരത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിൽ. മാതൃദിനത്തിൽ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. അമ്മയോടൊപ്പം ഉള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.സ്റ്റൈലിനും ആഡംബരത്തിന് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് പോസ്റ്റുകളും ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന താരങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് മറീനയുടെ ഈ പോസ്റ്റ്.
താരത്തിന് ഇപ്പോൾ അവസരങ്ങൾ കുറവാണെന്നും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയതെന്ന കാര്യവും കുറിക്കുകയാണ് മറീന. തന്റെ അമ്മയുടെ കണ്ണുകളുടെ താഴെ കാണുന്ന കറുപ്പ് നിറം തന്നെ വളർത്താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ അടയാളമാണെന്നും താരം ഓർമിപ്പിക്കുന്നു. അമ്മ ഒരു തയ്യൽക്കാരി ആണെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച താരത്തിന് നിരവധി പ്രേക്ഷകർ ആശംസകളും പ്രാർത്ഥനകളും നേരുന്നുണ്ട്.എല്ലാ പെൺകുട്ടികളും ഇത്തരം ഒരു അമ്മയെ അർഹിക്കുന്നുണ്ടെന്നും അമ്മ ഒരു പോരാളിയായിരുന്നു എന്നും ഇപ്പോഴും അങ്ങനെതന്നെയാണ് എന്നും മറീന കുറിക്കുന്നു.