യുവതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ചോക്ലേറ്റ് സ്റ്റോറി റീടോൾഡ്.ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൻറെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പുരോഗമിക്കുന്നതിനാൽ ആണ് പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് പേര് ഈ സിനിമ കടമെടുത്തത് .എന്നാൽ ഈ ചിത്രം ഒരിക്കലും ചോക്ലേറ്റിന്റെ രണ്ടാം ഭാഗമോ രണ്ടാം പതിപ്പോ ഒന്നുമല്ല.
സേതു തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബിനു പീറ്റർ ആണ് .ഇപ്പോൾ ചിത്രത്തിലേക്ക് വേണ്ടി കാസ്റ്റിംഗ് കോൾ വിളിച്ചിരിക്കുകയാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പെൺകുട്ടികളെ ആവശ്യമുണ്ട് എന്നാണ് കാസ്റ്റിംഗ് കോൾ പറയുന്നത് .18നും 24നും വയസിനിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് അണിയറപ്രവർത്തകർ തേടുന്നത്. പാടാനും ഡാൻസ് കളിക്കാനും അഭിനയിക്കാനും കഴിവുള്ള പെൺകുട്ടികൾ എത്രയുംവേഗം വീഡിയോയിൽ പറഞ്ഞിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കേണ്ടതാണ് .രണ്ട് ഫോട്ടോകളും ഒരു മിനിറ്റ് നീളുന്ന ഒരു വീഡിയോയും ഉണ്ടായിരിക്കണം മെയിലിൽ. നാളത്തെ ഭാഗ്യം നിങ്ങളെ തേടിയെത്തിയേക്കാം.