ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയാ ഘോഷാല്‍.സിംഗപ്പൂര്‍ എയര്‍ലൈനെതിരെ പ്രതികരിച്ച് ഗായിക ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.സംഗീത ഉപകരണവുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സിംഗപ്പൂര്‍ എയര്‍ലൈന്‍ കമ്ബനിക്കെതിരെ ട്വിറ്ററിലൂടെയായിരുന്നു ശ്രേയ ഘോഷാലിന്റെ വിമര്‍ശനം.എയര്‍ലൈന്‍സിന്റെ അനാസ്ഥ കാരണം ഗായികയുടെ ഒരു സംഗീത ഉപകരണത്തിന് കേടു വന്നു. ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്ന് ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്.”സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു,” ശ്രേയ ട്വിറ്ററില്‍ കുറിച്ചു.
ഇത് ട്വിറ്ററിലൂടെ പങ്കു വെച്ചതിനു പിന്നാലെ ഖേദപ്രകടനവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്തെത്തി. പരാതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്നും ചോദിച്ചറിയുന്നത് ആണെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു. സിംഗപ്പൂർ എയർലൈൻസിൽ നിന്നും ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും നല്ല സേവനങ്ങൾ നൽകുന്ന എയര്‍ലൈനുകളില്‍ ഒന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു. അതേസമയം ഇത്തരം ഒരു കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചതിന് ശ്രേയയെ വിമർശിച്ച വ്യക്തികളുമുണ്ട്.