താര രാജാവ് മോഹൻലാൽ പിറന്നാൾ ഈ മേയ് 21 ലോകമെമ്പാടും ആഘോഷിക്കുകയുണ്ടായി. ആരാധകർ വിവിധതരം പ്രോഗ്രാമിലൂടെ തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാൾ ഏറ്റവും മനോഹരമായ രീതിയിൽ ആഘോഷിച്ചു.
ഇപ്പോഴിതാ മോഹൻലാലിൻറെ പിറന്നാൾ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഇട്ടിമാണി എന്ന ചിത്രത്തിലെ ലൊക്കേഷനിലും ആഘോഷിക്കുകയാണ്.ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം രാധിക ശരത്കുമാർ, സ്വാസിക, വിവിയ തുടങ്ങിയവരും ആഘോഷത്തിൽ പങ്കുകൊണ്ടു.കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ ജിബിയും ജോജുവും ചേർന്നാണ്. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷമാണ് മോഹൻലാൽ ഇട്ടിമാണിയുടെ ലൊക്കേഷനിൽ ജോയിൻ ചെയ്യുന്നത്. കേക്കുമുറിച്ച് തങ്ങളുടെ പ്രിയ താരത്തിന്റെ പിറന്നാൾ അണിയറപ്രവർത്തകർ ലൊക്കേഷനിൽ ആഘോഷിച്ചു.
Lalettan's birthday celebration at #Ittymaani location@Mohanlal #Ittymaanimadeinchina pic.twitter.com/0iD2LdHt4l
— Cinema Daddy (@CinemaDaddy) May 25, 2019