യുവനടിമാരിൽ ശ്രദ്ധേയയായ നടിയാണ് ഐശ്വര്യലക്ഷ്മി.ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ലക്ഷ്മിയുടെ ഏറ പുതിയ ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കാൻ സാധിക്കുന്ന ചിത്രങ്ങൾ തന്നെയാണ്. ഈ അടുത്ത് നടന്ന മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിൽ ഐശ്വര്യ ലക്ഷ്മി മികച്ച നടി, മികച്ച സ്റ്റാർ പെയർ എന്നി അവാർഡുകൾ ലഭിച്ചിരുന്നു.പ്രോഗ്രാമിന്റെ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഐശ്വര്യ ലക്ഷ്മിയുടെ ഗൗൺ കണ്ടിട്ട് ഈ പാവാടയ്ക്ക് കിലോയ്ക്ക് എത്ര വില എന്ന് രമേശ് പിഷാരടി തമാശരൂപേണ ചോദിക്കുന്നതും പ്രോമോ വീഡിയോയിൽ ഉണ്ട് . ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . വൻ വിജയമായി തീർന്ന പ്രോഗ്രാം മിനിസ്ക്രീനിലും റെക്കോർഡ് തിരുത്തുമെന്ന തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്