ദുൽക്കർ സൽമാൻ നിർമാതാവാകാൻ പോകുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാള സിനിമ എതിരേറ്റത്. ഇപ്പോളിതാ ദുൽഖറിന്റെ നിർമാണത്തിലെ ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടത്തിയിരിക്കുകയാണ്.ദുൽഖർ ,ഭാര്യ അമാൽ, സണ്ണി വെയ്ൻ,ഗ്രിഗറി,ശേഖർമേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അശോകന്റെ ആദ്യരാത്രി എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
ചിത്രത്തിൽ ദുൽഖർ കാണില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആരൊക്കെയാണ് ചിത്രത്തിന്റെ ഭാഗമെന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാലോകം.ചിത്രത്തിലേക്ക് ഉള്ള കാസ്റ്റിംഗ് കോൾ കഴിഞ്ഞ ആഴ്ച്ച പുറത്ത് വിട്ടിരുന്നു.ഇതിനിടെ ദുൽഖർ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.