റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ വൈശാഖ് ചിത്രമാണ് മധുരാജ. മധുരരാജ എന്ന വലിയ വിജയത്തിൽ ഏറെ സന്തുഷ്ടനാണ് സംവിധായകൻ. നൂറുകോടി ക്ലബ്ബിൽ കയറിയെങ്കിലും ഇതിനിടയിൽ ഏറെ വിമർശനങ്ങൾ ഈ ചിത്രത്തിന്റെ പേരിൽ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഈ വിമർശനങ്ങൾക്ക് മറുപടിയായി വൈശാഖ് പറയുന്നത് ഇങ്ങനെയാണ്.” മധുരരാജ തിയേറ്ററുകളിലെത്തി വിജയിച്ചത് ഭൂരിഭാഗം ആളുകളും അത് ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. കുറച്ച് ആളുകളുടെ വിമർശനങ്ങൾക്ക് അല്ല കൂടുതൽ ആളുകളുടെ കയ്യടിക്കാണ് ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നത് “.
തങ്ങൾ ചെയ്യുന്നത് അക്കാദമിക് സിനിമകൾ അല്ല എന്ന ബോധ്യമുള്ളതുകൊണ്ട് അതിനൊന്നും കൂടുതൽ പ്രാധാന്യം കൊടുക്കാറില്ല എന്നും ജനക്കൂട്ടത്തിന് വേണ്ടിയാണ് തങ്ങൾ പടം ഇറക്കുന്നതെന്നും വൈശാഖ് പറഞ്ഞു. ആസ്വാദന നിലവാരം പലതട്ടിലുള്ള ആളുകളാണ് ജനക്കൂട്ടത്തിൽ ഉണ്ടാവുക. അവരെയെല്ലാം ഒരു പരിധിവരെ തൃപ്തിപ്പെടുത്താൻ ആവുന്ന സിനിമകൾ ഇറക്കുവാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.