മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജുവാര്യർ. വർഷങ്ങൾ ചെല്ലുംതോറും താരത്തിന് പ്രായം കുറഞ്ഞു വരികയാണ്. മഞ്ജു നായികയായി എത്തിയ ഒടുവിലത്തെ ചിത്രം ലൂസിഫർ ആയിരുന്നു.അതിവേഗം നൂറു കോടിയിൽ എത്തിയ ചിത്രം മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായി മാറിയിരുന്നു. ലൂസിഫർ കേരളത്തിൽ രണ്ടു മാസത്തോളമായി തരംഗമായിരുന്നു.
ഇൗ തരംഗം അവസാനിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് നടി മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ എത്തിയിരിക്കുകയാണ്.
ലൂസിഫര്‍ എന്നെഴുതിയിരിക്കുന്ന ടീ ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് മാസ് ലുക്കിലാണ് മഞ്ജു എത്തിയിരിക്കുന്നത്.മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് സന്തോഷ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജാക്ക് ആന്‍ഡ് ജില് ആണ്.ഇതോടൊപ്പം തന്നെ തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കുന്ന അസുരനാണ് മറ്റൊരു ചിത്രം.