ചുരുക്കം ചില വേഷങ്ങളുടെ തന്നെ മലയാളസിനിമയിൽ നായിക സങ്കൽപ്പത്തിന് പുതിയ സ്ഥാനങ്ങൾ നേടിക്കൊടുത്ത നായികയാണ് അഹാന കൃഷ്ണകുമാർ. സിനിമാ കുടുംബത്തിൽ നിന്നും വന്ന ഈ സുന്ദരി കൈനിറയെ സിനിമകളുമായി ഇപ്പോൾ മലയാള സിനിമയിൽ സജീവമാവുകയാണ്. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ അഹാന ഇട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചാവിഷയം. പ്രായത്തെക്കുറിച്ചും തന്നെ ആന്റി എന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള രസകരമായ അനുഭവമാണ് അഹാന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.
“30 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഇപ്പോൾ അവരുടെ മക്കൾക്ക്, ഏതാണ്ട് 2,3,4,5 വയസ്സുള്ള കുഞ്ഞുങ്ങൾക്ക്, എന്നെ ആന്റി എന്നാണ് അഭിസംബോധന ചെയ്തു കൊടുക്കുന്നത്. ആന്റിക്ക് ഹായ് പറയൂ…, ആന്റിയെ നോക്കൂ…, ചിരിക്കൂ എന്നൊക്കെ. സാങ്കേതികമായി അത് ശരിയാണ്. ഇതൊക്കെ പുതിയ കാര്യങ്ങൾ ആയതു കൊണ്ട് അപ്പോൾ എന്റെ മുഖം ഏതാണ്ട് ഈ ചിത്രത്തിലേതു പോലെയാവും. ഇതൊരു രസകരമായ പ്രായമാണ്. ഇപ്പോൾ എന്റെ പ്രായത്തിലുള്ളവർ കോളേജിലോ, കല്യാണ പന്തലിലോ പ്രസവ മുറിയിലോ ഒക്കെയാവും,” അഹാനയുടെ പോസ്റ്റ് ഇങ്ങനെ.