തന്നെ അസൂയപ്പെടുത്തിയ നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഷെയിൻ നിഗം. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് യുവതാരം ഷെയിൻ നിഗം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു അഭിനേതാവിനോടും അസൂയ തോന്നിയിട്ട് കാര്യമില്ല കാരണം അവരുടെ കഴിവിനനുസരിച്ച് അവർ പെർഫോം ചെയ്യും.എങ്കിലും ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം. ഫഹദും ഷെയ്നും, അന്നയും റസൂലും എന്ന ചിത്രത്തിൽ അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു.
ഇരുവരുടേതുമായി അവസാനം റിലീസ് ചെയ്ത ചിത്രം കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു. അന്നയും റസൂലിന്റെ സെറ്റിൽ വച്ചുള്ള ഫഹദിന്റെ അഭിനയം വളരെ രസകരമായിരുന്നു എന്നും ആ ചിത്രത്തിന്റെ മൂഡ് വേറെ ലെവൽ ആയിരുന്നുവെന്നും താരം പറയുന്നു. ഷെയിനിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്. ചിത്രത്തിന് ഇതിനോടകം മികച്ച ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത് സിട് ശ്രീരാം പാടിയ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഏറ്റെടുതിരിക്കുകയാണ്.