മലയാള സിനിമാ രംഗത്ത്,കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്തിനു പിന്നാലെ ആരംഭിച്ച വനിതാ കൂട്ടായ്മയാണ് ഡബ്ല്യുസിസി. കേരളത്തിലെ വനിതകളുടെ സുരക്ഷക്ക് വേണ്ടിയുള്ള ഒരു സംഘടനയാണിത്. എന്നാല്‍ വനിതാ കൂട്ടായ്മയില്‍ അംഗമല്ലാത്തതിന്റെ കാരണം ഇപ്പോൾ വെളിപ്പെടുത്തുകയാണ് നടി അപർണ ഗോപിനാഥ്.എബിസിഡി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് അപർണ.അപർണ ചെന്നൈ സ്വദേശിനിയാണ്.കേരളത്തില്‍ വന്നു ജോലി ചെയ്യുന്നുവെന്നു മാത്രം.കേരളത്തിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് പുറത്ത് നിന്നുള്ള ഒരാളല്ല എന്നായിരുന്നു താരത്തിന്റെ വാദം.അതുകൊണ്ടാണ് അപർണ സംഘടനയുടെ ഭാഗമാകാത്തത്.സംഘടനയിൽ താൻ ഇല്ലെങ്കിലും അവരെ എതിർക്കുന്ന ഒരാളല്ല താനെന്നും,സംഘടന വലിയ കാര്യങ്ങളാണ് ചെയ്യുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
ഡബ്ല്യുസിസിയില്‍ അംഗമല്ലെന്ന് പറയുന്നതിന് അവര്‍ക്കെതിരാണെന്ന അര്‍ഥമില്ല എന്നും അവര്‍ക്കെതിരായി നില്ക്കാന് ഒരു കാരണവും കാണുന്നില്ല എന്നും താരം പങ്കുവെക്കുന്നു. ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ ആളുകളുണ്ട് എന്നത് നല്ല കാര്യമാണ്. തനിക്കിതുവരെ സെറ്റില്‍ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നിട്ടില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു
നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് അപർണ സിനിമ ചെയ്യുക.ഒരേ തരത്തിലുള്ള കഥാപാത്രം വീണ്ടും വീണ്ടും ചെയ്യാന്‍ താരത്തിന് താൽപര്യം ഇല്ല.ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ മലയാളം ഇൻഡസ്ട്രിയിൽ അംഗീകരിക്കപ്പെട്ടത് വലിയ കാര്യമാണെന്നും അപര്‍ണ ഗോപിനാഥ് പറഞ്ഞു.