മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം .ചിത്രത്തിലെ മൂന്ന് ഷെഡ്യൂളുകളുടെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് വേണു കുന്നപ്പള്ളി ആണ്.ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ അവസാന ഘട്ട ഷൂട്ടിങ്ങിനുവേണ്ടി ഒരുക്കിയിരിക്കുന്ന വലിയ സെറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നത് .20 ഏക്കറോളം ചുറ്റളവിൽ വലിയ ബ്രഹ്മാണ്ഡ സെറ്റ് തന്നെയാണ് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിലെ നെട്ടൂരിൽ ഇരുപത് ഏക്കറോളം സ്ഥലത്ത് നാലുമാസം എടുത്തു 100 തൊഴിലാളികൾ പണികഴിപ്പിച്ച സെറ്റ് ആണ് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന രംഗങ്ങളും ക്ലൈമാക്സ് രംഗങ്ങളും ഷൂട്ട് ചെയ്യുന്നതും ഇവിടെ വച്ചായിരിക്കും. പപത്ത് കോടിയിലധികം രൂപയാണ് ഈ സെറ്റ് ഇടുവാൻ വേണ്ടി മാത്രം ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പള്ളി മുടക്കിയിരിക്കുന്നത് .ഈ ചിത്രത്തിന്റെ ടെക്നിക്കൽ ക്വാളിറ്റിയിൽ എത്രത്തോളം ഈ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രദ്ധാലുക്കളാണ് എന്ന് ഇതിൽ നിന്നും വ്യക്തം. അടുത്തുള്ള ഹൈദരാബാദിലെ ഫിലിം സിറ്റിയിൽ ഇതിനുള്ള സൗകര്യം ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ തന്നെ സെറ്റ് ഒരുക്കുവാൻ തീരുമാനിക്കുകയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്.
40 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തുടർച്ചയായ ഷൂട്ടിംഗ് ദിവസങ്ങളാണ് ഇനി കാത്തിരിക്കുന്നത്.ഷൂട്ടിങ്ങിന് ആവശ്യമായ കുതിരകളെയും ആനകളെയും എല്ലാം ഇതിനോടകം നെട്ടൂരിൽ എത്തിച്ചു കഴിഞ്ഞു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും കൊച്ചിയും അനുബന്ധ പ്രദേശങ്ങളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിച്ച് ആയിരിക്കും ചിത്രീകരണത്തിന്റെ ഭാഗമാവുക. ഷൂട്ടിംഗിന് ശേഷം സെറ്റുകൾ പൊളിച്ചു കളയുന്ന സ്ഥിരം പല്ലവി ആയിരിക്കില്ല മാമാങ്കത്തിന്റെ സെറ്റിന് സംഭവിക്കുക. പകരം ഇതൊരു മ്യൂസിയം പോലെ നിലനിർത്തുവാനും ആളുകൾക്ക് ആസ്വദിക്കുവാനുള്ള സൗകര്യമൊരുക്കുമെന്നും ജിസിഡിഎ ചെയർമാൻ വി സലീം പറഞ്ഞു. എന്തായാലും മലയാളത്തിലെ ഒരു മഹാദ്ഭുതം ആയി മാറുവാൻ ഉള്ള ഒരുക്കത്തിലാണ് മമ്മൂട്ടിയുടെ മാമാങ്കം