രാജ്യം വോട്ടെണ്ണലിന്റെ ചൂടിലാണ്. ജനങ്ങൾ ഒന്നടങ്കം രാജ്യം ആരു ഭരിക്കുമെന്ന് ഉറ്റു നോക്കി കൊണ്ടിരിക്കുകയാണ്.ചലച്ചിത്രതാരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി തൃശ്ശൂരിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. വോട്ടെണ്ണൽ ചൂടുപിടിക്കുമ്പോൾ സുരേഷ്ഗോപിക്കെതിരെ വമ്പൻ ട്രോളുകൾ ആണ്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ഇത്തവണ ഏറെ ശ്രദ്ധേയമായിരുന്നു തൃശ്ശൂരിലെ മത്സരം.വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നതിനാൽ ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ അദ്ദേഹത്തിനായില്ല. തൃശ്ശൂരിൽ ആദ്യാവസാനം ലീഡ് നിലനിര്‍ത്തുന്നത് ടിഎൻ പ്രതാപനാണ്.
പ്രചാരണ സമയത്ത് സുരേഷ് ഗോപി നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.തൃശ്ശൂർ എനിക്ക് വേണം തൃശ്ശൂരിനെ ഞാനിങ് എടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായിരുന്നു. എന്നാൽ ജയം ഉറപ്പിച്ചതിനു ശേഷം സുരേഷ്ഗോപിക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ടിഎൻ പ്രതാപൻ മറന്നില്ല. തൃശ്ശൂര്‍ തൃശ്ശൂർക്കാർ ആർക്കും എടുക്കാൻ കൊടുക്കില്ല എന്നായിരുന്നു പ്രതാപന്റെ മറുപടി. സുരേഷ് ഗോപിയെ സോഷ്യൽമീഡിയയിലും ട്രോൾ കൊണ്ട് മൂടുകയാണ്.