ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്മാരായി എത്തിയ ചിത്രമായിരുന്നു വിജയ് സൂപ്പറും പൗർണമിയും.ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ചിത്രം ഇപ്പോൾ 100 ദിനങ്ങൾ പിന്നിടുകയാണ്.ചിത്രത്തിന്റെ നൂറാം ദിനാഘോഷം ഇന്നലെ കൊച്ചി കലൂരിലെ ഐഎംഎ ഹാളിൽ വച്ച് നടത്തപ്പെട്ടു.ചലച്ചിത്ര രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ ഏറെ ശ്രദ്ധാകേന്ദ്രമായത് ആസിഫ് അലിയും മകൾ ഹയയും ആണ്.ഹയ മസ്രീൻ അലി എന്നാണ് കുഞ്ഞുവാവയുടെ പൂർണ നാമം.മകളോടൊപ്പമുള്ള ആസിഫ് അലിയുടെ കുസൃതികളും ചേഷ്ടകളും ക്യാമറ കണ്ണുകളിൽ യഥേഷ്ടം ഒപ്പിയെടുക്കുവാൻ ക്യാമറാമാൻമാർക്ക് സാധിച്ചു.ഹയയുടെ ജനനത്തിനു ശേഷം ഇതാദ്യമായാണ് ആസിഫ് അലി മക്കളോടൊത്ത് ഒരു പ്രോഗ്രാമിൽ പങ്കെടുക്കുന്നത്.ആസിഫ് അലി മൊമെന്റോ സ്വീകരിക്കാൻ സ്റ്റേജിൽ എത്തിയപോളും മകൾ കൂടെയുണ്ടായിരുന്നു.
Cute dad and the cute baby…@actorasifali with his angel…🥰#vijaysuperumpournamiyum #100thdaycelebrations #asifali pic.twitter.com/pJx1LxfHlG
— Cinema Daddy (@CinemaDaddy) May 20, 2019