താൻ അമ്മയാകാൻ പോകുന്നു എന്ന് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് നടി അനു സിത്താര. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് താരം പറയുന്നു. വ്യാജവാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടിനൊപ്പം ഫെയ്ക്ക് ന്യൂസ് എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി അനുസിത്താര ഇത് ഷെയർ ചെയ്തിട്ടുണ്ട്.തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ അനുസിത്താര അപ്പോളപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇത്തരത്തിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചത്.
വിവാഹത്തിന് ശേഷം സിനിമയിൽ എത്തി അവിടെ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് അനുസിത്താര. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനുസിത്താര വിവാഹം ചെയ്തിരിക്കുന്നത്.രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയയായത്.താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ടൊവീനോ തോമസ് നായകനാകുന്ന ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ വാണ്. മമ്മൂട്ടിയുടെ മാമാങ്കത്തിലും താരം അഭിനയിക്കുന്നുണ്ട്.