സൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് NGK .ശെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാകുൽ പ്രീതും സായ് പല്ലവിയുമാണ് നായികമാരായി ചിത്രത്തിൽ എത്തുന്നത്.പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കാൻ പാകത്തിനുള്ള ഒന്നായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോൾ കൊച്ചിയിൽ എത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകനായ സൂര്യയും നായികയായ സായ് പല്ലവിയും.സൂര്യയുടെ സിനിമകൾ എന്നും നെഞ്ചിലേറ്റിയ മലയാളികൾ ഈ സിനിമയെയും സ്വീകരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.ഉച്ചക്ക് 2 മണിക്കാണ് പ്രെസ് മീറ്റ് ഒരുക്കിയിരിക്കുന്നത്.