നടനായും സംവിധായകനായും മലയാള സിനിമാരംഗത്ത് ഒരേ പോലെ തിളങ്ങുന്ന വ്യക്തിയാണ് ശ്രീനിവാസൻ. എഴുപതുകളിൽ സിനിമയിലേക്ക് കടന്നുവന്ന ശ്രീനിവാസൻ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്തും ചിന്തിപ്പിക്കുന്ന രചന നടത്തിയും മലയാളികളുടെ അഭിമാനമായി മാറി. ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇതിനോടകം സിനിമാരംഗത്തേക്ക് എത്തികഴിഞ്ഞു. നടനും, തിരക്കഥാകൃത്തും, ഗായകനും, സംവിധായകനുമായ മൂത്തമകൻ വിനീത് ശ്രീനിവാസന് അച്ഛനെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയുകയാണ് ശ്രീനിവാസൻ. വിനീതിന് ആറ്, ഏഴ് വയസ്സ് ഉണ്ടായിരുന്ന കാലത്ത് ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തുകയും ശ്രീനിവാസന്റെ അഭിനയം കാണുകയും ചെയ്തു.
ഒരു ഷോട്ടിന് ശേഷം തന്നെക്കുറിച്ചുള്ള അഭിപ്രായം മകനോട് ചോദിച്ചപ്പോൾ അഭിനയം തീരെ മോശം ആയിരുന്നു എന്നാണ് പറഞ്ഞത്. പക്ഷേ തനിക്ക് അക്കാര്യത്തിൽ വളരെ സന്തോഷം ആണ് ഉള്ളതെന്നാണ് ശ്രീനിവാസൻ പങ്കുവയ്ക്കുന്നത്.കാരണം ആ പ്രായത്തിൽ വിനീതിന് അത് പറയാനുള്ള ബോധം ഉണ്ടായിരുന്നല്ലോ എന്ന് ചിന്തിക്കുമ്പോൾ അത് ശ്രീനിവാസന് വളരെ സന്തോഷമാണ് നൽകുന്നത്.ശ്രീനിവാസന്റെ ഇളയമകൻ ധ്യാൻ ശ്രീനിവാസനും അഭിനയരംഗത്തിലൂടെ സിനിമാലോകത്തേക്ക് എത്തി ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്.