നടനും സംവിധായകനുമായി മലയാള മനസ്സിൽ ഇടം നേടിയ ആളാണ് സൗബിൻ സാഹിർ. താൻ ഒരു ബാപ്പയായി എന്ന സന്തോഷം ഇൻസ്റ്റഗ്രാമിലൂടെ സൗബിൻ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുഞ്ഞിനോടൊപ്പം ഉള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആൺകുഞ്ഞാണ് സൗബിന് ജനിച്ചത്. അപ്രതീക്ഷിതമായ ഒരു വാർത്ത ആയതുകൊണ്ട് കുഞ്ഞിനെപ്പറ്റി കൂടുതൽ അറിയുവാൻ ആരാധകർ ആകാംക്ഷയിലാണ്. സൗബിൻ പങ്കുവെച്ച ചിത്രത്തിനു താഴെ ആശംസകളുമായി നിരവധി ആരാധകർ എത്തുമ്പോൾ ചിലർ കുഞ്ഞിന്റെ പേര് അന്വേഷിക്കുകയാണ്. ടോവിനോ ഉൾപ്പെടെ നിരവധി താരങ്ങളും സൗബിന് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
2017 ഡിസംബറിൽ ആയിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായുള്ള സൗബിന്റെ വിവാഹം. ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാന മേഖലയിൽ ഉള്ള തന്റെ കഴിവ് സൗബിൻ തെളിയിച്ചു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം നേടിയിരുന്നു.