കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് നൈല ഉഷ. പുണ്യാളൻ അഗർബത്തീസ് ,ലൂസിഫർ എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണണം എന്നുള്ളത് 15 വർഷമായുള്ള നൈലയുടെ ആഗ്രഹമായിരുന്നു. ഇപ്പോൾ അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഭരണാധികാരിക്ക് കൈ കൊടുക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം തന്റെ സന്തോഷം അറിയിക്കുന്നത്.
യു.എ.ഇയിൽ കുറച്ചു കാലമെങ്കിലും താമസിച്ചിട്ടുള്ള ഏതൊരാൾക്കും ഉള്ള ഏറ്റവും വലിയ ആഗ്രഹം ഷെയ്ഖ് മുഹമ്മദിനെ നേരിൽ കാണുക എന്നതാണെന്ന് നൈല പറയുന്നു. ഈ സ്വപ്നം യാഥാർഥ്യമാക്കാൻ നൈലയ്ക്ക് 15 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു. ഷെയ്ക്കിനൊപ്പം ഇഫ്താർ വിരുന്നിന് പ്രത്യേക ക്ഷണം ലഭിച്ചതിൽ ദുബായ് മീഡിയ ഓഫിസിന് എല്ലാ നന്ദിയും താരം രേഖപ്പെടുത്തി. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഒരു സായാഹ്നമായിരുന്നു അത് എന്ന് താരം പങ്കുവയ്ക്കുന്നു.”നന്ദി ഹിസ് ഹൈനസ്, ഈ രാജ്യവും നഗരവും കൈവരിച്ച എല്ലാറ്റിലും അഭിമാനം കൊള്ളാൻ ഞങ്ങളെ പ്രാപ്തരാക്കിയതിന്. അങ്ങയെ കണ്ടുമുട്ടാൻ സാധിച്ചത് അങ്ങേയറ്റത്തെ ബഹുമതിയാണ്.” നൈല കുറിച്ചു.