ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞടിക്കുന്നു. ഇപ്പോഴത്തെ സൂചനയനുസരിച്ച് 350ലധികം സീറ്റുകളിൽ എൻ ഡി എ അധികാരത്തിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഇതോടെ കൂടുതൽ വ്യക്തമായി വരികയാണ്.
മോദിക്ക് ഇപ്പോൾ അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമയുടെ തലൈവർ രജനികാന്ത്.അഭിനന്ദനങ്ങൾ മോദി.. നിങ്ങൾ ഇത് നേടി കഴിഞ്ഞു എന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് രജനികാന്ത് ഇപ്പോൾ.തമിഴ് നടൻ ശരത്കുമാറും മോദിക്ക് ആശംസകളുമായി എത്തി. മോദിയുടെ പുതിയ ചിന്തകളും പ്രവർത്തനങ്ങളുമാണ് ഇന്ത്യയുടെ നേട്ടമെന്നും സാമ്പത്തികമായും രാജ്യം മുന്നോട്ടുപോകുകയാണെന്നും ശരത്കുമാർ പറഞ്ഞു
Respected dear @narendramodi ji
hearty congratulations … You made it !!! God bless.— Rajinikanth (@rajinikanth) May 23, 2019