മലയാള സിനിമയിലെ നിരവധി കരുത്തുറ്റ സിനിമകൾക്ക് തിരക്കഥ രചിച്ച തിരക്കഥാകൃത്താണ് രഞ്ജിപണിക്കർ .തിരക്കഥകൾക്ക് വിശ്രമം നൽകി സിനിമ അഭിനയ ജീവിതത്തിലേക്ക് സ്ഥാനമാറ്റം ലഭിച്ചെങ്കിലും ഇനിയും ഒരു തിരക്കഥ ജീവിതത്തിന് അദ്ദേഹത്തിൻറെ ബാല്യമുണ്ട് എന്ന മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം പറയും. സിനിമ തിരക്കഥ എഴുതുമ്പോൾ ഏത് നടന്റെ മുഖമാണ് മനസ്സിലേക്ക് വരിക എന്ന് മനസ്സ് തുറക്കുകയാണ് അദ്ദേഹമിപ്പോൾ
എപ്പോഴും എൻറെ തിരക്കഥയിലെ നായകന് മമ്മൂട്ടിയുടെ രൂപമാണ്. മമ്മൂട്ടിയുടെ പൗരുഷം എപ്പോഴും എൻറെ തിരക്കഥയേയും കഥാപാത്രങ്ങളും സ്വാധീനിച്ചിട്ടുണ്ട്. ഒരു തിരക്കഥ പൂർത്തിയാകുന്നതിനു മുൻപു തന്നെ പലപ്പോഴും ചിത്രത്തിലെ നായകനായി മമ്മൂട്ടി മാറുന്നു. ലാലിന്റെയും സുരേഷ് ഗോപിയുടെയും രീതികളല്ല തന്റെ കഥാപാത്രങ്ങൾക്ക്. അതുകൊണ്ട് തന്നെയാണ് മോഹൻലാലിനേക്കാളും സുരേഷ്ഗോപിയേക്കാളും കൂടുതൽ കഥാപാത്രങ്ങൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യിക്കുവാൻ എനിക്കു സാധിച്ചത്, രഞ്ജി പണിക്കർ പറയുന്നു