ഷെയ്ൻ നിഗം നായകനായെത്തിയ പുതിയ ചിത്രം ഇഷ്ക് മികച്ച റിപ്പോർട്ടറോട് പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സദാചാര പോലീസിംഗ് വിഷയമാണ് ചിത്രം കേരളത്തിലെ കപടസദാചാരത്തെ വലിച്ചൂരി ഒട്ടിക്കുന്നു. നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്നലെ അനുരാജിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന ഒരു കമൻറ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചാവിഷയം.
കമൻറ് സ്ക്രീൻഷോട്ട് എടുത്ത് അനുരാജ് അതിനുള്ള മറുപടിയും കൊടുത്തിട്ടുണ്ട്.’പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കണ സകല അവളുമാരും എവിടേലും കുഴി ചെന്ന് വീഴും’ എന്ന കമന്റിന് കൊള്ളേണ്ടിടത്ത് കൊള്ളും എന്നാണ് സംവിധായകന്റെ മറുപടി.സംവിധായകന്റെ മറുപടി ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.