മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയ നൈരാശ്യത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചും ആസിഡ് അക്രമങ്ങളെ കുറിച്ചും കാമുകിയെ കാമുകനെ തീയിലിട്ട് കൊല്ലുന്നതിനെ ക്കുറിച്ചും മനസ്സ് തുറക്കുകയാണ് നായിക പാർവതി ഇപ്പോൾ
സ്ത്രീയോ പുരുഷനോ എന്ന ചിന്ത മാറ്റി ഒരു വ്യക്തിയെന്ന പരിഗണന അല്ലെ മനുഷ്യൻ കൊടുക്കേണ്ടത് എന്ന് പാർവ്വതി ചോദിക്കുന്നു. പുരുഷനെ തീയിലിട്ട് കൊന്നാൽ അത് എങ്ങനെ ന്യായമാകും. ഇവിടെ സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല മനുഷ്യൻ എന്ന സങ്കല്പമാണ് ഏറ്റവും വേണ്ടത് . ഇവിടെ സമൂഹം ഒരാണിനെ എങ്ങനെ വളർത്തുന്നു എന്നതാണ് ഏറ്റവും പ്രാധാന്യം. ഇത്തരത്തിൽ അതിക്രമങ്ങൾ പെരുകുന്ന ഈ സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് നമ്മൾ കൂടുതൽ ചർച്ച ചെയ്യേണ്ടത് .നീ എനിക്ക് ഇല്ലെങ്കിൽ നിന്നെ ആർക്കും കിട്ടേണ്ട എന്ന ചിന്ത സ്വാഭാവിക ചിന്തയാകുന്ന ഒരു സമൂഹം തന്നെയാണ് ഇതിന് ഉത്തരവാദി.നമ്മുടെ ചിന്തകളാണ് മാറേണ്ടത്. സമൂഹത്തോട് മനുഷ്യനെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഇല്ലാതാകുമ്പോഴാണ് ഇത്തരം അതിക്രമങ്ങളുണ്ടാകുന്നത്, പാർവതി പറയുന്നു