പത്തനംതിട്ട തിരുവ ശ്രീവല്ലഭ ക്ഷേത്രത്തിനടുത്തുള്ള ‘സെലിബ്രിറ്റി മാടക്കട.’ അന്നാട്ടിൽ പ്രശസ്തമാണ്.
അവിടെ രുചിക്കൊപ്പം സ്നേഹവും നിറച്ച മോരും വെള്ളമൊരുക്കി കാത്തിരിക്കുന്ന ഒരാളുണ്ട്. ശ്രീപുത്തില്ലം ഭാസി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഭാസിച്ചേട്ടൻ.
തിരുവല്ല നിവാസികൾക്കു മാത്രമല്ല, കരയും കടന്ന് പ്രസിദ്ധമാണ് ഭാസിച്ചേട്ടന്റെ മോരും വെള്ളം.ഈ മോരും വെള്ളം ഒരിക്കൽ കുടിച്ചാൽ നാവിൽ നിന്നും ആ രുചി മാറില്ല എന്നാണു ഭാഷ്യം.
മോരൊഴിച്ചു തരുന്ന ആളെ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കിയാൽ പലരും ചിന്തിക്കും, ‘എവിടെയോ കണ്ടു മറന്ന മുഖമല്ലേ ഇതെന്ന്’?തന്മാത്ര , കാഴ്ച , ചാർളി , ഒരു ഇന്ത്യൻ പ്രണയകഥ..തുടങ്ങി നിരവധി മലയാള സിനിമകളിൽ സാന്നിദ്ധ്യമറിയിച്ചിട്ടുള്ള നല്ല ഒന്നാന്തരം സെലിബ്രിറ്റി..നമ്മുടെ ഭാസിച്ചേട്ടൻ.
അങ്ങ് സിനിമയിലും `പിടിയുള്ളതു` കൊണ്ടാകണം പ്രമുഖർ , സിനിമ താരങ്ങൾ എല്ലാവരും തന്നെ ഭാസി ചേട്ടന്റെ സ്ഥിരം കസ്റ്റമേഴ്സാണ്. അതിനാൽ ഇതൊരു സെലിബ്രിറ്റി മോരും വെള്ളം എന്ന് പറയുന്നതിൽ തെറ്റില്ല…!!
നട്ടുച്ചയ്ക്ക് നല്ല ദാഹത്തോടെ ഈ മോരും വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന കുളിർമ്മ പറഞ്ഞറിയിക്കാൻ കഴിയില്ല. അത് നേരിട്ട് രുചിച്ചു തന്നെ അറിയണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…