ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ കാർത്തിയും ജ്യോതികയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാർത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ഇഷ്ടതാരങ്ങൾ ഒരുമിച്ച് എത്തുന്നുവെന്ന വാർത്ത സിനിമാലോകം ഏറെ സന്തോഷത്തോടെയാണ് വരവേറ്റിരിക്കുന്നത്.
ഇരുവരും കട്ടപ്പ സത്യരാജിന്റെ മക്കളായിട്ടാണ് എത്തുക. ആദ്യമായിട്ടാണ് കാർത്തിയും ജ്യോതികയും ഒന്നിച്ചഭിനയിക്കുന്നത്.ഇതിനിടെ നടൻ കാർത്തിയുടെ പിറന്നാൾ കടന്നുപോയിരുന്നു എന്നാൽ പിറന്നാളിന് കാർത്തിക്കല്ല, സംവിധായകൻ ജിത്തു ജോസഫിനാണ് സർപ്രൈസ് കിട്ടിയത്. തന്റെ പിറന്നാൾ ദിവസം കാർത്തി സംവിധായകൻ ജിത്തു ജോസഫിന്റെ വീട്ടിലെത്തി പിറന്നാൾ സദ്യ കഴിക്കുകയുണ്ടായി.കാർത്തിയുടെ ഈ വലിയ മനസ്സിന് മുന്നിൽ താൻ തല കുനികുന്നു എന്നും ജിത്തു ഫേസ്ബുക്കിൽ കുറിച്ചു.