അധികമാരും അറിയാത്ത ഒരു വിഷമ കാലമുണ്ടായിരുന്നു നടന്ന ശ്രീനിവാസന്. സാമ്പത്തികപിരിമുറുക്കം ഏറെ ആയിരുന്നു ഈ കാലത്താണ് ശ്രീനിവാസൻ തൻറെ കാമുകിയായ വിമലയെ വിവാഹം ചെയ്യുന്നത് . വിവാഹമായതിനാൽ ചിലവുകൾ ഏറെയുണ്ടെന്ന് മനസ്സിലാക്കിയ ശ്രീനിവാസൻ എല്ലാവരെയും കല്യാണം വിളിച്ചപ്പോൾ വിവാഹത്തിന് വരണ്ട വരണ്ട എന്ന് മാത്രമായിരുന്നു പറഞ്ഞത്. അന്ന് വിവാഹത്തിന് ഏറ്റവും കൂടുതൽ പണം തന്ന് സഹായിച്ച മെഗാസ്റ്റാർ മമ്മൂട്ടിയോടും ശ്രീനിവാസൻ ഇതുതന്നെ ആവർത്തിച്ചു .എന്നാൽ മമ്മൂട്ടി ഇത് ചെവിക്കൊണ്ടില്ല. മമ്മൂട്ടി ഇത് വിസമ്മതിച്ച് തന്റെ കല്യാണത്തിന് ഉറപ്പായും താന്‍ വരുമെന്നും തന്നോട് പറഞ്ഞിരുന്നതായി ശ്രീനിവാസനും പറയുന്നു.
അക്കാലത്ത് മമ്മൂട്ടി വലിയ സൂപ്പർ സ്റ്റാർ ആണ്. മമ്മൂട്ടിയുടെ ആവനാഴി എന്ന സിനിമ തീയേറ്ററിൽ ബോക്സോഫീസിൽ വലിയ ഹിറ്റായിരുന്നു. അതിനിടയിലാണ് തന്റെ വിവാഹം നടന്നത്.സുപ്പർ ഹിറ്റായ ആവനാഴിയിൽ നായകനായ മമ്മൂട്ടി കല്യാണത്തിനെത്തിയ ആളുകൾ കൂടും എന്ന് ഉറപ്പാണ്. അതിനാലാണ് താൻ കല്യാണത്തിന് മമ്മൂക്ക വരണ്ട എന്ന് പറഞ്ഞത്. ശ്രീനിവാസൻ ചിരിച്ചുകൊണ്ട് പറഞ്ഞു.