രണ്‍വീര്‍ സിങ് നായകനാകുന്ന പുതിയ ചിത്രം ’83’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ക്രിക്കറ്റിലെ രാജാക്കാന്മാരായ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യന്‍ ടീം ലോകകപ്പില്‍ മുത്തമിട്ടതിന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്.ചിത്രത്തില്‍ കപില്‍ ദേവായാണ് റൺവീർ പ്രത്യക്ഷപ്പെടുന്നത്. അതിഗംഭീരമേക്കോവറില് ആണ് താരം എത്തുന്നത്. തമിഴ്നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ എത്തുക.
റിലയന്‍സ് എന്റര്ടെയ്ന്മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. സ്പോര്‍ട്സ് പ്രമേയമായി പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ചെലവ് കൂടിയ ചിത്രമായിരിക്കും 83യെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രം 2020 ഏപ്രില്‍ 10ന് തിയറ്ററുകളിലെത്തും.