മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിലെ പുതിയ പ്രമോ വീഡിയോ വൈറലാകുന്നു.വീഡിയോയിൽ മമ്മൂക്ക പറയുന്ന വാക്കുകളാണ് ഏറെ ശ്രദ്ധേയം. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ പാടി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു എന്നും അത് അറിഞ്ഞ ഞാൻ മൂന്നു ദിവസം ഉറങ്ങിയിട്ടില്ല എന്ന് മമ്മൂക്ക വീഡിയോയിൽ പറയുന്നു.ശനിയാഴ്ചയും ഞായറാഴ്ചയും ആയി പ്രോഗ്രാം മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും .പൃഥ്വിരാജ് സുകുമാരന് ആദ്യമായി മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചതും മഴവിൽ മനോരമ എന്റർടൈന്മെന്റ്സ് അവാർഡിൽ വച്ചായിരുന്നു .രമേശ് പിഷാരടിയും ചാക്കോച്ചനും ചേർന്നായിരുന്നു പ്രോഗ്രാം ഹോസ്റ്റ് ചെയ്തത് . വൻ വിജയമായി തീർന്ന പ്രോഗ്രാം മിനിസ്ക്രീനിലും റെക്കോർഡ് തിരുത്തുമെന്ന തന്നെയാണ് അണിയറ പ്രവർത്തകർ കരുതുന്നത്