സോഷ്യൽ മീഡിയയിലൂടെ പലതരം തട്ടിപ്പുകൾക്കിരയാകേണ്ടി വരുന്നവരാണ് സിനിമാതാരങ്ങൾ. ഇപ്പോഴിതാ തന്റെ അസിസ്റ്റന്റ് എന്നപേരിൽ അപർണ ബാലമുരളിക്ക് ഇമെയിൽ അയച്ച ഒരു വ്യക്തിയെ കയ്യോടെ പിടികൂടിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതം വ്യക്തിയുടെ പേരും ഉൾപ്പെടുത്തിക്കൊണ്ടാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു കൊണ്ട് ഈ വ്യാജ വാർത്ത വെളിപ്പെടുത്തിയത്. എന്റെ അസിസ്റ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യക്തി സിനിമാ മേഖലയിലെ പ്രമുഖർക്ക് മെസ്സേജ് അയക്കുന്നുണ്ട്. പക്ഷേ എനിക്ക് അങ്ങനെ ഒരു സംവിധാനസഹായി ഇല്ല എന്നും ഇത്തരത്തിലുള്ള മെസ്സേജുകൾ ലഭിച്ചാൽ ദയവുചെയ്ത് അറിയിക്കണമെന്നും കുറിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. അപർണ അയച്ചുകൊടുത്ത സ്ക്രീൻഷോട്ടുകളും ഒപ്പം ചേർത്തു വച്ചു കൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
ബാബു ജോസഫ് എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. താൻ സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനസഹായി ആണെന്നും അദ്ദേഹം പുതിയ ഒരു സിനിമ പ്ലാൻ ചെയ്യുന്നു എന്നും അതിലെ ഒരു കഥാപാത്രത്തിന് അപർണ യോഗ്യയാണെന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു. അപർണയെ കോൺടാക്ട് ചെയ്യുവാൻ അമ്മ സംഘടനയോട് നമ്പർ ചോദിച്ചപ്പോൾ അപർണ്ണ താരസംഘടനയിൽ അംഗമല്ല എന്നു പറഞ്ഞതിനാൽ അപർണയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു മറുപടിയായി അപർണ ബാലമുരളി പറഞ്ഞത് ഇങ്ങനെയാണ് ആണ്.” ജൂഡ് ചേട്ടന്റെ കയ്യിൽ എന്റെ നമ്പർ ഉണ്ട് അവിടുന്ന് വാങ്ങി ക്കൊള്ളൂ” . സംശയം തോന്നിയ അപർണ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ജൂഡിന് കൈമാറുകയായിരുന്നു.