മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാമാങ്കം. ചരിത്ര സിനിമയായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ ഒന്നിലധികം ഗെറ്റപ്പുകളിൽ എത്തുന്ന ഈ ചിത്രത്തിൽ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഒരു ഇതിഹാസ കഥാപാത്രം ആയിരിക്കും ഉണ്ടാവുക. ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെയുണ്ട്. മമ്മൂട്ടിയുടെ നായികമാരായി എത്തുന്ന ഒരാൾ കനിഹയാണ്. മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെയും മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് കനിഹ. ഇൻസ്റ്റഗ്രാമിൽ കൂടെയാണ് തന്റെ സന്തോഷം കനിഹ പങ്കുവെച്ചത്. മാമാങ്കത്തിൽ അഭിനയിക്കാൻ തനിക്ക് അനുഗ്രഹം കിട്ടിയതാണെന്നും ചരിത്രത്തെ ആസ്പദമാക്കിയുള്ള തന്റെ രണ്ടാമത്തെ സിനിമയാണ് ഇതെന്നും കനിഹ പോസ്റ്റിൽ കുറിക്കുന്നു.
മമ്മൂക്കയ്ക്കൊപ്പം ജോലി ചെയ്യുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും കൂട്ടിച്ചേർക്കുന്നു. ഒപ്പം സംവിധായകനും അണിയറ പ്രവർത്തകർക്കും നന്ദി അർപ്പിക്കുവാനും കനിഹ മറന്നില്ല.അനു സിത്താര, ഉണ്ണി മുകുന്ദന്, മാലാ പാര്‍വ്വതി എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് കനിഹ തന്റെ പോസ്റ്റിട്ടത്.മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം നാല് ഷെഡ്യൂളുകളായി തിരിച്ചിരുന്നു. ചിത്രം ഇപ്പോൾ മൂന്ന് ഷെഡ്യൂളുകൾ വിജയകരമായി പിന്നിട്ടു നാലാമത്തെ ഘട്ടം ഷൂട്ടിംഗിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്ബിള്ളി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാർ ആണ്.