ഷാഹി കബീർ എന്ന തിരക്കഥാകൃത്തിനെ മലയാളികൾ ശ്രദ്ധിച്ചത് ജോജു ജോർജിനെ നായകനാക്കി പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം ഒരു അപ്രതീക്ഷിത വിജയമാണ് കൈവരിച്ചത്. ജോസഫ് എന്ന ചിത്രത്തിനുശേഷം തനിക്കു ലഭിച്ച രസകരമായ ഒരു അഭ്യർത്ഥന ഷാഹി കബീർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്.സൂപ്പർതാരം മമ്മൂട്ടിക്ക് പറ്റിയ ഒരു കഥ എഴുതണമെന്ന അപേക്ഷയുമായി ഒരു ആരാധകൻ എത്തിയിരിക്കുകയാണ്.ആരാധകന്റെ നിർദ്ദേശങ്ങളും അതിന് രസകരമായ മറുപടിയും ഷാഹി തന്റെ ഔദ്യോഗിക പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.അഭിനയപ്രാധാന്യമുള്ള മമ്മൂട്ടി ചിത്രം എങ്ങനെയായിരിക്കണമെന്ന വിശദമായ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും അതിലുണ്ട്. കോമഡി ചെയ്യിക്കരുതെന്നും സ്റ്റൈലിഷ് ആകണമെന്നും അദ്ദേഹം പറയുന്നു.അലസമായ നിർവികാരതയോടു കൂടിയ മുഖമായിരിക്കണം. പ്രബലനായ എതിരാളിക്കു മുന്നിൽ തോൽക്കുന്ന നായകനായിരിക്കണം. എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് അക്കമിട്ട് പറഞ്ഞിരിക്കുന്നത്. തിരക്കഥ എഴുതുവാനുള്ള കഴിവ് തനിക്ക് ഇല്ലാത്തതുകൊണ്ടാണ് ഷാഹിയെ സമീപിച്ചതെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ചു പോകുമെന്നാണ് തിരക്കഥാകൃത്തിന്റെ മറുപടി.
ഷാഹിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയൊക്കെ പറഞ്ഞാൽ ശ്രമിച്ച് പോവും
സാർ മമ്മൂക്കയ്ക്ക് പറ്റിയ കഥ എഴുതാമോ (എന്നെങ്കിലും എഴുതുകയാണെങ്കിൽ ഇത് പരിഗണിക്കാമോ)
1 മാസ് ക്ലാസ് ആയിരിക്കണം
2 കൂളിങ് ഗ്ലാസ് പാടില്ല എങ്കിലും സ്റ്റൈലിഷ് ആയിരിക്കണം
3 ശബ്ദത്തിൽ പഴയ ഗാംഭീര്യം പരമാവധി വരുത്താൻ ശ്രദ്ധിക്കണം
4 കൗരവർ ജയിലിൽ നിന്നു വരുന്ന ടൈപ്പ് ലുക്ക്
5 മുഖം എപ്പോളും ഗൗരവമായിരിക്കണം നോട്ടം, ഭാവം എല്ലാം
6 കോമഡി ചെയ്യിക്കരുത്
7 അലസമായ നിർവികാരമായ മുഖം
ക്ഷമിക്കണം ഷാഹിക്ക, ആ മമ്മൂക്കയെ ഒന്നു കൂടി സ്ക്രീനിൽ കാണാൻ ഒരാഗ്രഹം കരുത്തുറ്റ കഥയുമായി വരാമോ?
എതിരാളി പ്രബലനായിരിക്കണം.
നായകൻ തോൽക്കുന്നയാളായിരിക്കണം .
കൂടെ നിൽക്കുന്നവരിൽ പ്രതീക്ഷിക്കാതെ ഒരുത്തൻ ഒറ്റുന്നവനായിരിക്കണം .
കൂടെ നിൽക്കുന്നവരിൽ ഒരുത്തൻ ചങ്കു കൊടുത്തും സംരക്ഷിക്കുന്നവനായിരിക്കണം .
കുറച്ചു സസ്പെൻസ് നിലനിർത്തുന്ന തരം ഒരു ക്ലാസ് മാസ് ആയിരിക്കണം.
തിരക്കഥ എഴുതാൻ എനിക്കറിയില്ല അല്ലേൽ ഞാൻ എഴുതിയേനേ.