ഒരു അടാറ് ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരങ്ങളാണ് പ്രിയ വാര്യരും റോഷന് അബ്ദുള്‍ റഹൂഫും. റോഷന്റെ പിറന്നാൾ ദിവസത്തിൽ പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരുന്നു.റോഷൻ പ്രിയക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് എന്നറിയിച്ചു കൊണ്ട് റോഷന് ജന്മദിനാശംസകൾ നേരുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. പ്രതിസന്ധിഘട്ടങ്ങളിൽ പ്രിയയോടൊപ്പം ഉണ്ടായിരുന്നത് റോഷൻ മാത്രമാണെന്ന് ഈ കുറിപ്പിലൂടെ പ്രിയ വ്യക്തമാക്കി. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് പുറത്തുവരുന്ന വാർത്തകൾ നിരസിക്കുകയാണ് പ്രിയ വാര്യർ.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് പ്രിയ വാര്യർ ഇത് പങ്കുവെച്ചത്. ആദ്യസിനിമയിൽ ഒപ്പം അഭിനയിച്ച അതും ഒരേ പ്രായത്തിലുള്ള വ്യക്തിയെന്ന നിലയിൽ താനും റോഷനും തമ്മിൽ മാനസിക ഐക്യം നിലനിന്നിരുന്നുവെന്നും അതൊരിക്കലും ഒരു പ്രണയം ആയിരുന്നില്ലെന്നും വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ റോഷനും ഇതേ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അപ്പോൾ താനും പ്രിയയും സുഹൃത്തുക്കളാണെന്നും അതൊരു പ്രണയമല്ലെന്നും ആയിരുന്നു റോഷന്റെ മറുപടി. ഇത്തരം ഗോസിപ്പ് വാർത്തകളോട് ഊഹാപോഹങ്ങള്‍ അങ്ങനെ തന്നെ അവസാനിക്കുമെന്നും പ്രിയ പറഞ്ഞു.