മലയാള സിനിമയില്‍ പല തലങ്ങളില്‍ ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ‘പ്രേമം’ . ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് നാല് വർഷം തികയുകയാണ്.2015 മെയ് 29 നായിരുന്നു വമ്പന്‍ ഹിറ്റായ ചിത്രം റിലീസ് ചെയ്തത്. പ്രദർശനം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ ആ വർഷത്തെ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഇത്.ചിത്രം 60 കോടിയോളം ബോക്സ് ഓഫീസിൽ നിന്നും സ്വന്തമാക്കിയിരുന്നു. അൻവർ റഷീദ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം. നായികമാരായി എത്തിയ അനുപമ പരമേശ്വരൻ, സായിപല്ലവി ,മഡോണ സെബാസ്റ്റ്യൻ എന്നിവരുടെയെല്ലാം ആദ്യത്തെ ചിത്രമായിരുന്നു പ്രേമം.
ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മൂവരും ഇപ്പോൾ തെന്നിന്ത്യയിലെ പ്രമുഖ നടിമാരാണ്. ചിത്രം നാലു വർഷം തികയുന്നതിന്റെ സന്തോഷം നിവിൻപോളി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ‘മലരേ നിന്നെ കാണാതിരുന്നാല്‍…’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ കുറിച്ചുകൊണ്ടാണ് പ്രേമത്തിന് നാലു വയസായത് നിവിന്‍ ആരാധകരെ ഓര്‍മ്മിപ്പിച്ചത്. ചിത്രം പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയമുള്ളവ ആയിരുന്നു.