മലയാളികൾ ഇപ്പോഴും ’96’ പകർന്ന നൊസ്റ്റാൾജിയയുടേയും പ്രണയത്തിന്റെയും ലോകത്ത് നിന്നും ഇനിയും കര കയറിയിട്ടില്ല എന്നതാണ് സത്യം. ആ ചിത്രത്തിൽ ജാനുവിന്റെ ചെറുപ്പകാലം അഭിനയിച്ച ഗൗരി ജി കിഷൻ മലയാളിയാണെന്നുള്ള വാർത്തയും മലയാളികൾക്ക് പുതിയതായിരുന്നു. ഗൗരി ഇനി മലയാളസിനിമയിലേക്ക് എത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട യുവനായകൻ സണ്ണി വെയ്നെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയ് ഒരുക്കുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാള സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. ജനുവരി അവസാന വാരത്തോടെ തൊടുപുഴയിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ നായകനും നായികയും ഇന്ന് ജോയിൻ ചെയ്തു.