മലയാള സിനിമയിൽ പുതിയ ആസ്വാദന രീതിക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നായ പ്രേമം റിലീസ് ആയിട്ട് നാല് വർഷം കഴിഞ്ഞിരിക്കുന്നു.ഇപ്പോളും ചിത്രത്തിന്റെ ഫ്രഷ്നസിന് ഒരു കുറവും സംഭവിച്ചിട്ടില്ല.2015 മേയ് 29നാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ എത്തിയത്.
ഇതുവരെ കാണാത്ത നിവിൻ പോളിയുടെ അവതാരവും ചടുലമായ മേകിങ്ങും ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി.പിന്നീട് സെൻസർ പ്രിന്റ് പുറത്തിറങ്ങി വിവാദകഥാപാത്രം ആയെങ്കിലും മലയാള സിനിമയിലെ ഏറ്റവും വലിയ ഗ്രോസറുകളിൽ ഒന്നായി മാറുവാൻ പ്രേമത്തിന് സാധിച്ചു.
നായികമാരായി എത്തിയ സായ് പല്ലവി, അനുപമ,മഡോണ എന്നിവർ പിക്കാലത്ത് തെന്നിന്ത്യൻ നായികമാരായി വിലസിയതും നാം കണ്ടറിഞ്ഞതാണ്.അതിന് ശേഷമുള്ള ഒരു അൽഫോൻസ് പുത്രൻ ചിത്രത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്.
#Premammania is still alive see what happened when Premam got a re-release at Palakkadu on @NivinOfficial's Birthday pic.twitter.com/VULAjM7Dcr
— Cinema Daddy (@CinemaDaddy) October 13, 2019
കഴിഞ്ഞ ദിവസം നിവിൻ പോളിയുടെ പിറന്നാളിനോട് അനുബന്ധിച്ച് നിവിൻ പോളി ആരാധകർ ഇന്ന് പാലക്കാട് അരോമ തിയറ്ററിൽ ചിത്രത്തിന്റെ റീ റിലീസ് സംഘടിപ്പിക്കുകയുണ്ടായി.ആവേശപൂർവ്വമാണ് ആരാധകർ ചിത്രത്തിലെ ഓരോ രംഗത്തെയും എതിരേറ്റത്.തമിഴ്നാട്ടിൽ നിന്നുള്ള നിവിൻ പോളി ആരാധകർ പോലും ചിത്രം കാണുവാൻ പാലക്കാട് എത്തിയിരുന്നു.വർഷം ഇത്ര കഴിഞ്ഞിട്ടും ഇപ്പോളും പ്രേമം എന്നാൽ മലയാളികൾക്ക് ഒരു വികാരമാണെന്ന് ഈ റീ റിലീസ് സൂചിപ്പിക്കുന്നു.